ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാര്‍ഷിക പദ്ധതി 2025-26

തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി തയ്യാറാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സമാഹാരമാണ്. കുടിവെള്ളം, പാര്‍പ്പിടം, റോഡ് വികസനം, ആരോഗ്യ സംരക്ഷണം, കാര്‍ഷിക പുരോഗതി, ശുചിത്വം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, വനിതാ-ശിശുക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി രൂപീകരിക്കുന്നത്.

ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നവകേരള മിഷന്‍ പദ്ധതികളുമായി ബന്ധപ്പെടുത്തി ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

കുടുംബശ്രീ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കര്‍ഷക ഗ്രൂപ്പുകള്‍, ജനപ്രതിനിധികള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ജനകീയ ആസൂത്രണ രീതിയിലാണ് വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നത്.

തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, മഴവെള്ളസംഭരണം, കിണര്‍-കുളം നിര്‍മ്മാണം, വീടുപുനരുദ്ധാരണം, ഭവനപദ്ധതികള്‍, ക്ഷേമപദ്ധതികള്‍, വനിതാ സ്വയംതൊഴില്‍ സംരംഭങ്ങള്‍, വയോജന-വികലാംഗ ക്ഷേമം എന്നിവയും വാര്‍ഷിക പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ്.

  • വാര്‍ഷിക പദ്ധതി 2025-26