തവനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തുഫാൻ കൂടിയാലോചനായോഗം വിവിധ മേഖലയിലുള്ള പ്രമുഖരാൽ വൻ വിജയമായി

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തുഫാൻ പദ്ധതിയുടെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്ത് വിപുലമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
ലഹരിയുടെ വിപത്തിനെതിരെ യുവതലമുറയെ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
2026 സെപ്റ്റംബർ 22-ന് ചേർന്ന പ്രത്യേക കൂടിയാലോചനാ യോഗത്തോടെ തുടർപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
ലഹരിമുക്ത സമൂഹത്തിനായി
ഒരുമിച്ച് കൈകോർക്കാം…
ഓപ്പറേഷൻ തുഫാനിന്റെ ഭാഗമാകാം. 🤝

1