ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നമ്പര്‍ LSGD/PD/28563-2026-PH2 തീയതി 15/09/2026 പ്രകാരമുള്ള സര്‍ക്കൂലര്‍ നിര്‍‍‍‍‍‍‍‍‍‍‍‍ദ്ദേശാനുസരണം നടന്ന ഓപ്പറേഷന്‍ തൂഫാ‍ന്‍ തദ്ദേശം – ഗ്രാമപഞ്ചായത്ത് തല പരിപാടി..........

28/09/2026 ന് ഗ്രാമപഞ്ചായത്ത് തലത്തി‍ല്‍ ഓപ്പറേഷ‍ന്‍ തൂഫാ‍ന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടി ലൈവ് സ്കീം ആയി അവതരിപ്പിച്ചു. തുടർന്ന് കുറ്റിപ്പുറം സബ്‍ ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുധീ‍ര്‍ എന്‍ എന്നവരുടെ നേതൃത്വത്തി‍ല്‍ തൂഫാന്‍ പതാക ഉയർത്തി. അതിനു ശേഷം തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയ‍ര്‍‍ പ്രഖ്യാപനം, തൂഫാന്‍ വാരിയ‍ര്‍ ബാഡ്ജ് വിതരണം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി. കൂടാതെ തൂഫാന്‍ പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം പോലീസ് വകുപ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീക്ക് സി വി , വൈസ് പ്രസിഡണ്ട് സുനിത സി എന്നിവരും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും മറ്റു ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് ജൂനിയ‍ര്‍ സൂപ്രണ്ട് പി വി വിമൽ കുമാർ പഞ്ചായത്ത് ജീവനക്കാര്‍. കുടുംബശ്രീ പ്രവർത്തകർ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അങ്കണവാടി വർക്കർമാർ , അധ്യാപക‍ര്‍, ഹരിത കർമസേന പ്രവര്ത്തരക‍ര്‍, വായനശാലാ പ്രതിനിധികള്‍. മറ്റു സന്നദ്ധ സംഘടനാ അംഗങ്ങള്‍, പൊതുജനങ്ങ‍ള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഈ പരിപാടിയില്‍ ഉണ്ടായിരുന്നു....

1