തവനൂർ മന
Location:https://maps.app.goo.gl/sioxhMkMmDzew6GPA
മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലാണു കേരളത്തിലെ പ്രസിദ്ധമായ ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നായ തവനൂർ മന സ്ഥിതി ചെയ്യുന്നത്. ഏകദേശം 600 ഓളം വർഷം പഴക്കം കാണും തവനൂർ മന പരമ്പരയ്ക്ക്. തവനൂർ മന പരമ്പരയുടെ തുടക്കം തിരൂർ താലൂക്കിൽ ഉള്ള ചെറിയ പറപ്പൂർ എന്ന സ്ഥലത്ത് നിന്നാണു. അവിടെ നിന്നു ഏകദേശം 450 വർഷങ്ങൾക്ക് മുന്നെ ആണു പൊന്നാനി താലൂക്കിൽ ഉള്ള തവനൂർ എന്ന പ്രദേശത്തേക്ക് തവനൂർ മനക്കാർ വന്ന് താമസമാക്കിയത്. പരശുരാമൻ സൃഷ്ടിച്ച 32 നമ്പൂതിരി ഗ്രാമങ്ങളിൽ പ്രധാന ഗ്രാമമായ പന്നിയൂർ ഗ്രാമത്തിലാണു തവനൂർ മന സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ആയിരത്തോളം ഇല്ലങ്ങൾ ഉണ്ടായിരുന്ന ഗ്രാമമാണു പന്നിയൂർ ഗ്രാമം. ഇന്നു നൂറിലധികം ഇല്ലങ്ങളെ ഗ്രാമത്തിലുള്ളൂ. 32 ഗ്രാമങ്ങളുടെ അധിപൻ പന്നിയൂർ ഗ്രാമമായിരുന്നു. പന്നിയൂർ ഗ്രാമത്തിലെ പ്രമുഖ ബ്രാഹ്മണ കുടുംബമാണു തവനൂർ മനക്കാർ.ഇവരുടെ ഗ്രാമദേവത വരാഹമൂർത്തിയാണു .