ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബജറ്റ് റിപ്പോര്‍ട്ട്‌ 2025-26

ബജറ്റ് റിപ്പോര്‍ട്ട്‌ 2025-26

അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഗ്രാമവികസനത്തിന് പുതിയ ദിശ നല്‍കിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ശക്തമായ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം വാര്‍ഷിക വികസന പദ്ധതിയുമായി ബന്ധിപ്പിച്ചാണ് തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വികേന്ദ്രീകൃത ആസൂത്രണം പ്രാദേശിക സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്ത് മുന്നേറുന്നത്. തനത് വരുമാന സ്രോതസ്സുകള്‍ പരിമിതമായിരിക്കുമ്പോഴും വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് തുടങ്ങിയവ കാര്യക്ഷമമായി സമാഹരിച്ച് 100% നികുതി സമാഹരണം കൈവരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ വികസന ഫണ്ട്, എസ്.സി.പി, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, ജനറല്‍ പര്‍പ്പസ് ഗ്രാന്റ് എന്നിവയായി സര്‍ക്കാര്‍ വിഹിതം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമൂഹിക നീതി, സുസ്ഥിര വികസനം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് ബജറ്റിന്റെ ദര്‍ശനം രൂപപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിന്റെ ഭൂപ്രകൃതിയും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് പരമാവധി വിഭവ സമാഹരണം നടത്തി പ്രായോഗികവും സമഗ്രവുമായ വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.

  • ബജറ്റ് റിപ്പോര്‍ട്ട്‌ 2025-26