ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് സമഗ്ര വികസനവും ജനക്ഷേമവും ഉറപ്പാക്കി ഹരിതവും ശുചിത്വപരവും സ്വയംപര്യാപ്തവുമായ ഗ്രാമമായി മാറുന്നതാണ്. കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക വികസനം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

പഞ്ചായത്തിന്റെ ദൗത്യം നവകേരള മിഷന്റെ ഭാഗമായ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കി സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, കാര്‍ഷിക പുരോഗതി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതാണ്.

കുട്ടികളുടെ സംരക്ഷണം, വയോജന-വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാ തൊഴില്‍ സംരംഭങ്ങള്‍ എന്നിവ കുടുംബശ്രീ മുഖേന ശക്തിപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ അവശേഷിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതികളോടെയാണ് തവനൂര്‍ ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നത്.